തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു.കൊളച്ചേരി പഞ്ചായത്തിലെകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപകന്മാരിൽ ഒരാളായ അപ്പു വൈദ്യരുടെ ചെറുമക്കൾ ടി. വിജേഷ്, കെ.വി. സ്വരൂപ്, കെ. വി. അഭിരാമും സഹപ്രവർത്തകരുമാണ് കഴിഞ്ഞദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി ഓഫീസിലെത്തിയ ഇവരെ പ്രസിഡൻറ് അഡ്വ. മാർട്ടിൻജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കെ സുധാകരൻ കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിനു ശേഷം മലബാറിൽ വ്യാപകമായി സിപിഎം പ്രവർത്തകർ കോൺഗ്രസിലേക്ക് ചേരുകയാണ്. ജനങ്ങളിൽ നിന്നും സ്വന്തം അണികളിൽ നിന്നും സിപിഎം എത്രത്തോളം ഒറ്റപ്പെട്ടു എന്നതിന് തെളിവാണ് അവരുടെ അണികളുടെ വ്യാപകമായുള്ള ഈ കൊഴിഞ്ഞു പോക്കെന്നും ഡിസിസി പ്രസിഡൻറ് മാർട്ടിൻജോർജ്അ ഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിലും കപട മതേതര നിലപാടിലും പ്രതിഷേധിച്ചിട്ടാണ് വ്യാപകമായി സിപിഎം അനുഭാവികർ പാർട്ടി വിടുന്നത്. രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ടു. മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനും യുഡിഎഫിനും കരുത്തു പകരുകയാണ് കാലഘട്ടത്തിൻറെ ആവശ്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സിപിഎം അനുഭാവികളായ പ്രവർത്തകർ കോൺഗ്രസിൽ ചേരുന്നതെന്നുംമാർട്ടിൻജോർജ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് , ചന്ദ്രൻ തില്ലങ്കേരി,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, സി എ അജീർ ,ഇല്ലിക്കൽ അഗസ്തി, കെ സി മുഹമ്മദ് ഫൈസൽ ,രജിത് നാറാത്ത് ,അഡ്വ. ടി. ഒ. മോഹനൻ, മുഹമ്മദ് ബ്ലാത്തൂർ , കെ.എം.ശിവദാസൻ, ടി.പി.സുമേഷ്, എം. കെ. സുകുമാരൻ, മൻസൂർ പാമ്പുരുത്തി പഞ്ചായത്തിലെ UDF നേതാക്കളും പ്രവർത്തകന്മാരുംചടങ്ങിൽ പങ്കെടുത്തു
Accepted Congress membership